കൊച്ചി: 2020-21 സാമ്പത്തിക വർഷത്തെ (2021-22 അസസ്മെന്റ് വർഷം) ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള കാലാവധി സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) 2022 മാർച്ച് 15 വരെ നീട്ടിയത് ബാധമാകുക ആദായ നികുതി വകുപ്പിലെ ഏതെങ്കിലും ചട്ടപ്രകാരം ഓഡിറ്റിംഗ് ആവശ്യമായവർക്ക് മാത്രം. വ്യക്തികൾക്ക് പിഴകൂടാതെ ഐ.ടി.ആർ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഓഡിറ്റിംഗ് വേണ്ട നിശ്ചിതപരിധിക്കുമേൽ വരുമാനമുള്ള വിവിധ ബിസിനസുകൾ, പാർട്ണർഷിപ്പുകൾ, കമ്പനികൾ, ട്രസ്റ്റുകൾ തുടങ്ങിയവയ്ക്കാണ് ഐ.ടി.ആർ സമർപ്പിക്കാൻ മാർച്ച് 15വരെ സാവകാശം.
ഡിസംബർ 31നകം ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് 'ലേറ്റ് ഫീസോടെ" (പിഴ) മാർച്ച് 31നകം റിട്ടേൺ സമർപ്പിക്കാം. അഞ്ചുലക്ഷം രൂപയ്ക്ക് താഴെ വാർഷിക വരുമാനമുള്ള വ്യക്തികൾക്ക് ലേറ്റ് ഫീസ് ആയിരം രൂപയും അഞ്ചുലക്ഷം രൂപയ്ക്കുമേൽ വരുമാനമുള്ളവർക്ക് 5,000 രൂപയുമാണ്. മാർച്ച് 31ന് ശേഷം റിട്ടേൺ സമർപ്പിക്കണമെങ്കിൽ ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുന്നതുവരെ കാത്തിരിക്കണം. അല്ലാതെ സമർപ്പിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |