SignIn
Kerala Kaumudi Online
Friday, 20 September 2024 6.59 AM IST

ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽ കവർച്ച  47 പവൻ നഷ്ടമായി

Increase Font Size Decrease Font Size Print Page
p

കൊല്ലം: മുൻ മന്ത്രി ഷിബു ബേബിജോണിന്റെ കടപ്പാക്കടയിലുള്ള കുടുംബവീട്ടിൽ കവർച്ച. ഇന്നലെ അർദ്ധരാത്രി നടന്ന മോഷണത്തിൽ മാതാവായ അന്നമ്മ ജോണിന്റെ 47 പവനോളം വരുന്ന വിവാഹ സ്വർണാഭരണങ്ങൾ നഷ്ടമായി.

ഷിബു ബേബിജോൺ താമസിക്കുന്നത് ഈ വീടിന് സമീപമാണ്. അന്നമ്മ പകൽ സമയം കുടുംബവീട്ടിലുണ്ടാകും. രാത്രിയിൽ ഷിബുവിന്റെ വീട്ടിലാണ് കഴിയുന്നത്. ആ സമയം, മറ്റാരും വീട്ടിൽ ഉണ്ടാകാറില്ല. ഇത് അറിയുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നു.രണ്ടാമത്തെ നിലയിലുള്ള മുറിയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.

ഇന്നലെ രാവിലെ എട്ടോടെ ഷിബുവിന്റെ ഭാര്യ ആനി കുടുംബവീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയത്. പൂട്ടിയിരുന്ന എല്ലാ വാതിലുകളും മോഷ്ടാവ് പൊളിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സമീപത്തെ മറ്റ് സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THEFT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.