ആലപ്പുഴ: മതാന്ധതയും മതവൈര്യവും സൃഷ്ടിച്ച് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നവർ തിന്മയുടെ സന്തതികളാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം യൂത്ത് മൂവ്മെന്റ് ആലപ്പുഴ ജില്ലാ സമ്മേളനം 'യോഗ ജ്വാല'യിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണ്. വർഗീയ ശക്തികളെ നേരിടാനുള്ള മൃതസഞ്ജീവനിയാണ് ഗുരുദേവന്റെ ദർശനം. എല്ലാവരും സോദരത്വേന വാഴുന്ന മാതൃകാ സംസ്ഥാനമായി ദൈവത്തിന്റെ സ്വന്തം നാടിനെ മാറ്റാൻ ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഗുരുദേവന്റെ എല്ലാ കൃതികളും മുഴുവൻ സംസ്ഥാനങ്ങളിലേയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |