തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ പന്നിയങ്കരയിലെ ടോൾ താത്കാലികമായി നിറുത്തലാക്കാൻ ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ ഇടക്കാല ഹർജി നൽകി. കല്ലിടുക്ക്, മുടിക്കോട്, വാണിയമ്പാറ എന്നീ സ്ഥലങ്ങളിൽ അടിപ്പാത നിർമ്മാണം മൂലം ഗതാഗത കുരുക്ക് രൂക്ഷമാണ്. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. കുരുക്കിന് പരിഹാരം കാണും വരെ പന്നിയങ്കര ടോളും നിറുത്തലാക്കണമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |