തിരുവനന്തപുരം: ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ രണ്ട് ഓണം സ്പെഷ്യൽ ട്രെയിൻ സർവ്വീസുകൾ നടത്തും. 11മുതൽ സെപ്തംബർ 15വരെ ആദ്യട്രെയിൻ സർവ്വീസും രണ്ടാമത്തേത് 13 മുതൽ സെപ്തംബർ മൂന്ന് വരെയും. ബംഗളൂരുവിലെ ബാനസവാഡിവരെയാണ് സർവ്വീസ്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
വർക്കല,കൊല്ലം,കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കോട്ടയം,എറണാകുളം ടൗൺ,ആലുവ,തൃശ്ശൂർ,പാലക്കാട്, പോഡന്നൂർ,തിരുപ്പൂർ,ഈറോഡ്,സേലം,ബംഗാർപേട്ട്,കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ആദ്യട്രെയിൻ തിങ്കളാഴ്ചകളിൽ രാത്രി 7.25ന് ബംഗളൂരുവിൽ നിന്ന് പുറപ്പെടും.പിറ്റേന്ന് ഉച്ചയ്ക്ക് 1.15ന് കൊച്ചുവേളിയിലെത്തും.ചൊവ്വാഴ്ചകളിൽ വൈകിട്ട് 3.15ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ബംഗളൂരുവിലെത്തും.
രണ്ടാമത്തെ ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 7.25ന് ബംഗളൂരുവിൽ നിന്ന് പിറ്റേന്ന് ഉച്ചയ്ക്ക് 1.15ന് കൊച്ചുവേളിയിലെത്തും.വ്യാഴാഴ്ചകളിൽ വൈകിട്ട് 3.15ന് കൊച്ചുവേളിയിൽ നിന്ന് പിറ്റേന്ന് രാവിലെ 8.30ന് ബംംഗളൂരുവിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |