
കോഴിക്കോട്: മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി വേനൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താത്‌കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വേനൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |