തിരുവനന്തപുരം:ദീപാവലി തിരക്ക് പരിഗണിച്ച് ബാംഗ്ളൂർ എസ്.എം.വി.ടി.യിൽ നിന്ന് കൊല്ലത്തേക്ക് ഇന്നു മുതൽ 19വരെ പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.ശനിയാഴ്ചകളിൽ വൈകിട്ട് 3ന് ബാംഗ്ളൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്തെത്തും.ട്രെയിൻ നമ്പർ 06219.കൊല്ലത്തുനിന്ന് ഞായറാഴ്ചകളിൽ രാവിലെ 10.45ന് പുറപ്പെട്ട് ബാംഗ്ളൂരിൽ പിറ്റേന്ന് പുലർച്ചെ 3.30ന് എത്തും.ട്രെയിൻ നമ്പർ 06220.കെ.ആർ.പുരം,തിരുപ്പൂർ,പാലക്കാട്,തൃശ്ശൂർ,ആലുവ,എറണാകുളം ടൗൺ,കോട്ടയം, ചങ്ങനാശ്ശേരി,ചെങ്ങന്നൂർ,തിരുവല്ല,മാവേലിക്കര,കായംകുളം,എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |