SignIn
Kerala Kaumudi Online
Wednesday, 18 February 2026 12.47 AM IST

പൊങ്കാലയ്ക്ക് മൂന്ന് പാസഞ്ചർ സ്പെഷ്യൽ ട്രയിനുകൾ

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് എറണാകുളത്ത് നിന്നും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക പാസഞ്ചർ ട്രെയിനുകൾ ഉണ്ടാകും. പൊങ്കാല കഴിഞ്ഞ് എറണാകുളത്തേക്ക് ആലപ്പുഴ വഴിയും നാഗർകോവിലിലേക്കും പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ സർവ്വീസുകളുമുണ്ടാകും.

നാഗർകോവിൽ - തിരുവനന്തപുരം പാസഞ്ചർ സ്പെഷ്യൽ മാർച്ച് 2ന് തിരുവനന്തപുരത്ത് നിന്ന് രാത്രി 8.55ന് പുറപ്പെട്ട് രാത്രി 11ന് നാഗർകോവിലിലെത്തും. തുടർന്ന് മാർച്ച് 3ന് പുലർച്ചെ 1.20ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് രാവിലെ 3.30ന് തിരുവനന്തപുരത്തെത്തും.ബാലരാമപുരം,നെയ്യാറ്റിൻകര,ധനുവെച്ചപുരം,പാറശാല,കുൾതുറയ്,പള്ളിയാടടി,എരണയിൽ,മാനാനയ്ലൂർ,നാഗർകോവിൽ ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള പൊങ്കാല സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ മാർച്ച് 3ന് രാവിലെ 1.20ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തും. തൃപ്പൂണിത്തുറ,മുളന്തുരുത്തി,പിറവം,വൈക്കം,എറ്റുമാനൂർ,കുമാരനല്ലൂർ, കോട്ടയം, ചങ്ങനാശേരി,തിരുവല്ല,ചെങ്ങന്നൂർ,ചെറിയനാട്,മാവേലിക്കര,കായംകുളം,ഓച്ചിറ,കരുനാഗപ്പളളി,ശാസ്താംകോട്ട,മൺറോതുരുത്ത്,പെരിനാട്,കൊല്ലം,മയ്യനാട്,പരവൂർ,വർക്കല,കടയ്ക്കാവൂർ,ചിറയിൻകീഴ്,മുരുക്കുംപുഴ,കണിയാപുരം,കഴക്കൂട്ടം,പേട്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

തിരുവനന്തപുരത്ത് നിന്ന് മാർച്ച് 3ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം പൊങ്കാലസ്പെഷ്യൽ പാസഞ്ചർ രാത്രി 7.10ന് എറണാകുളത്തെത്തും.

ഇത് കൂടാതെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദിക്കും,മംഗലാപുരം - തിരുവനന്തപുരം വന്ദേഭാരതിനും മാർച്ച് 3ന് പേട്ടയിൽ സ്റ്റോപ്പ് നൽകും.

തിരുവനന്തപുരം- ചെന്നൈ മെയിലിന് കഴക്കൂട്ടം,ചിറയിൻകീഴ്,മധുര -പുനലൂർ എക്സ്പ്രസിന് പള്ളിയാടി,ബാലരാമപുരം,ഗുരുവായൂർ - ചെന്നൈ എഗ്മൂർ എക്സ്പ്രസിന് തുറവൂർ,മാരാരിക്കുളം,അമൃത എക്സ്പ്രസിന് ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പൊങ്കാലയ്ക്ക് ശേഷം പുറപ്പെടുന്ന ട്രെയിനുകൾ

ഉച്ചയ്ക്ക് 2.15നുള്ള തിരുവനന്തപുരം -നിസാമുദ്ദീൻ 2.30നാണ് പുറപ്പെടുക.

കൊച്ചുവേളിയിൽ നിന്ന് ഉച്ചയ്ക്ക് 1.40നുളള നാഗർകോവിലിലേക്കുള്ള പാസഞ്ചർ 2.40നാണ് പുറപ്പെടുക.

കൊല്ലത്തുനിന്ന് - കന്യാകുമാരിയിലേക്ക് ഉള്ള മെമു ഉച്ചയ്ക്ക് 11.35ന് പകരം 12.50നാണ് പുറപ്പെടുക.ഈ മെമു ഒന്നേകാൽ മണിക്കൂർ വൈകി ഉച്ചയ്ക്ക് ശേഷം 3.20നായിരിക്കും തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിക്ക് പുറപ്പെടുക.

നാഗർകോവിലിൽ നിന്ന് കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് മുക്കാൽ മണിക്കൂർ വൈകി വൈകിട്ട് 3.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തരത്തിൽ സമയം ക്രമീകരിക്കും.

TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.