SignIn
Kerala Kaumudi Online
Tuesday, 03 March 2026 5.15 PM IST

ചേർത്തലയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
nandagopal

ആലപ്പുഴ: ചേർത്തല മുട്ടത്തിപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വയലാർ സ്വദേശി ആരവ് കൃഷ്‌ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ 11-ാം മൈൽ- മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിലാണ് അപകടമുണ്ടായത്. ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ലോറിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പൂക്കൾകൊണ്ട് ക്ഷേത്രം അലങ്കരിക്കുന്ന ജോലി ചെയ്യുന്നവരാണ് ഇരുവരും.

TAGS: ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.