തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. വെബ്സൈറ്റ്: https://admissions.keralauniversity.ac.in. സ്പോർട്സ് ക്വോട്ട പ്രവേശനത്തിനും ഓൺലൈൻ രജിസ്ട്രേഷനാണ്. കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാല ആസ്ഥാനത്തേക്ക് അയയ്ക്കേണ്ടതില്ല. പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് 17വരെയേ അപേക്ഷിക്കാനാവൂ.
കേരള സർവകലാശാല ബി.എ മ്യൂസിക് പ്രവേശനം
തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മൂന്ന് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ (എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർ വിമൺ, നീറമൺകര, ഗവൺമെന്റ് കോളേജ് ഫോർ വിമൺ, വഴുതക്കാട്, എസ്.എൻ. കോളേജ് ഫോർ വിമൺ, കൊല്ലം) ബി.എ മ്യൂസിക് കോഴ്സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ ഓൺലൈൻ അപേക്ഷാഫോമിന്റെ പകർപ്പ് അതത് കോളേജുകളിൽ നേരിട്ടോ ഇ-മെയിലിലോ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാവുന്ന 17നു മുൻപായി സമർപ്പിക്കണം. കോളേജുകളുടെ ഇ-മെയിൽ ഐ.ഡി അഡ്മിഷൻ വെബ്സൈറ്റിലുണ്ട്. ഇവരെ മാത്രമേ ബി.എ മ്യൂസിക് പ്രവേശനത്തിനായി പരിഗണിക്കൂ.
കേരള സർവകലാശാലപ്രാക്ടിക്കൽ, വൈവ
നാലാം സെമസ്റ്റർ എം.എസ്സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 10 മുതൽ 12 വരെ നടത്തും.
എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം) ഡിസംബർ 2020 ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണക്കേഷൻ എൻജിനിയറിംഗ് ശാഖയുടെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷ 13 ന് ലൂർദ് മാതാ എൻജിനിയറിംഗ് കോളേജിൽ നടത്തും.
രണ്ടാം വർഷ എം.എ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്സിചാൻസ് (1984 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവാ വോസി 12 ന് ഓൺലൈനായി നടത്തും.
മാർച്ചിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ഡിഗ്രി പരീക്ഷകളുടെ (2017 & 2018 അഡ്മിഷൻ) പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ പരീക്ഷകൾ 12 മുതൽ തോന്നയ്ക്കൽ എ.ജെ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തും.
എം.എ ഹിസ്റ്ററി (വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വൈവാവോസി 16 ന് പാളയത്തെ ഗാന്ധിയൻ സ്റ്റഡി സെന്ററിൽ നടത്തും.
ടൈംടേബിൾ, പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബി.എ/ബി.എസ്സി./ബി.കോം (ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ്.), ബി.എ/ബി.എസ്സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ലിയു/ബി.വോക് (കരിയർ റലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.ബി.സി.എസ്.എസ്) റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് (ആഗസ്റ്റ് 2021) ഡിഗ്രി പരീക്ഷകളുടെ രജിസ്ട്രേഷൻ പിഴകൂടാതെ ആഗസ്റ്റ് 11 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 17 വരെയും പുനഃക്രമീകരിച്ചു.
പത്താം തരം തുല്യതാ പരീക്ഷകൾ 16 മുതൽ
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയുടെ പത്താംതരം തുല്യതാ പരീക്ഷകൾ 16ന് ആരംഭിക്കും. സംസ്ഥാനത്താകെ
10,316 പേർ പരീക്ഷയെഴുതും. ഇതിൽ ട്രാൻസ്ജൻഡർ വിഭാഗത്തിലെ 8 പേരും 5247സ്ത്രീകളും 5061 പുരുഷൻമാരും ഉൾപ്പെടും. പരീക്ഷാ നടത്തിപ്പിനായി 199 സെന്ററുകളാണ് പരീക്ഷാ ഭവൻ സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. സെപ്തംബർ 1 ന് സമാപിക്കും.
കന്നഡയിൽ 176 പേരും തമിഴിൽ 26 പേരും പരീക്ഷയെഴുതുന്നുണ്ട്. എസ്.സി വിഭാഗത്തിൽ നിന്ന് 1356 പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 194 പേരും ഭിന്നശേഷിക്കാരായ 46പേരും പരീക്ഷയെഴുതുന്നു. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്. 987 സ്ത്രീകളും 1125 പുരുഷൻമാരുമടക്കം 2112 പേർ മലപ്പുറം ജില്ലയിൽ പരീക്ഷയെഴുതും.
നാലു തസ്തികകളിൽ അഭിമുഖം നടത്താൻ പി.എസ്.സി തീരുമാനം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) (ഒന്നാം എൻ.സി.എ. എസ്.ഐ.യു.സി. നാടാർ) (കാറ്റഗറി നമ്പർ 162/20), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (രണ്ടാം എൻ.സി.എ.-എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 168/21), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻ.സി.എ.- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 101/21), തിരുവനന്തപുരം ജില്ലയിൽ സൈനിക ക്ഷേമവകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 255/20) എന്നീ തസ്തികകളിൽ അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹിസ്റ്ററി) (കാറ്റഗറി നമ്പർ 283/19), ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 28/20) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ഓൺലൈൻപരീക്ഷ നടത്തും
ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) (മൂന്നാം എൻ.സി.എ.-മുസ്ലീം) (കാറ്റഗറി നമ്പർ 161/20).
ഒ.എം.ആർ.പരീക്ഷ നടത്തും
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സോഷ്യൽ വർക്) (കാറ്റഗറി നമ്പർ 483/19).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |