തിരുവനന്തപുരം: കേരളസർവകലാശാല ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.വി.എ. പെയിന്റിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ.സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ - മൈക്രോബയോളജി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 23 മുതലും കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 30 മുതലും ബി.വോക്ക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന്റെ പ്രോജക്ട്/വൈവ പരീക്ഷകൾ 30 നും അതത് കോളേജുകളിൽ നടത്തും.
ആറാം സെമസ്റ്റർ ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിലും വൈവ/ പ്രോജക്ട് മേയ് 2, 3 തീയതികളിലും അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും.
18 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി കോം./ബി.എ. (ആന്വൽ സ്കീം) വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |