തിരുവനന്തപുരം: അഞ്ചാം സെമസ്റ്റർ ബി.എ / ബി.എസ്സി / ബി കോം / ബി.ബി.എ / ബി.സി.എ / ബിവോക് / ബി.എസ്.ഡബ്ല്യൂ / ബി.പി.എ / ബി.എം.എസ് സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് പരീക്ഷകളുടെ സൂക്ഷ്മ പരിശോധനക്ക് വേണ്ടി അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐഡി കാർഡ്/ ഹാൾടിക്കറ്റുമായി ഇ.ജെ. സെക്ഷനിൽ 6 മുതൽ 14 വരെ ഹാജരാകണം.
ജൂണിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 അഡ്മിഷൻ ) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ 6 ന് ആരംഭിക്കും. പിഴകൂടാതെ 8 വരെയും 150 രൂപ 13 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
ജൂൺ 29ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്.സി., ബികോം., ബി പി എ, ബി ബി എ, ബി എം എസ്,ബി എസ് ഡബ്ള്യു, ബിവോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 & 2019 അഡ്മിഷൻ, മെഴ്സി ചാൻസ് 2014, 2015, 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും, 150 രൂപ പിഴയോടെ 15 വരെയും, 400 രൂപ അധിക പിഴയോടെ 17 വരെയും ഓൺലൈനായി അപേക്ഷിക്കാം.
കുസാറ്റ് അവസാന വർഷ
ബി.ടെക്, എം.എസ്സി ഫലം
കൊച്ചി: കുസാറ്റ് അവസാന വർഷ ബി.ടെക് ഫലം results.cusat.ac.in ൽ പ്രസിദ്ധീകരിച്ചു. 66 ശതമാനമാണ് വിജയം. അവസാന വർഷ എം.എസ്സി ഇൻസ്ട്രുമെന്റേഷൻ, എം.എസ്സി കെമിസ്ട്രി, ബി.ടെക് ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി കോഴ്സുകളുടെ ഫലവും പ്രസിദ്ധീകരിച്ചു. http://estudents.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എം.ബി.എ ഓൺലൈൻ ഇന്റർവ്യൂ
തിരുവനന്തപുരം: നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ 7ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും. സി-മാറ്റ് പരീക്ഷ എഴുതിയ, അല്ലെങ്കിൽ സി-മാറ്റ്/ക്യാറ്റ് യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. ലിങ്ക്: meet.google.com/rak-sgbp-huo. ഫോൺ : 8547618290, www.kicmakerala.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |