ഒന്നാം വർഷ ബി.എഡ് പ്രവേശനം
ബി.എഡ് പ്രോഗ്രാമുകളിലെ ഡിഫൻസ്, സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് സെപ്തംബർ 22ന്
കൊല്ലം എസ്.എൻ കോളേജിൽ വച്ച് നടത്തും. ഡിഫൻസ് ക്വാട്ടയിൽ ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നത്. അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ മാർക്ക്ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന മറ്റ് സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 22ന് രാവിലെ 10ന് മുമ്പായി ഹാജരാകണം.
പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ, വൈവ
നാലാം സെമസ്റ്റർ എം.എസ്.സി, ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ, കോംപ്രിഹെൻസീവ് വൈവ എന്നിവ സെപ്തംബർ 22 മുതൽ 26 വരെ കോളേജുകളിൽ വച്ച് നടത്തും. കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ എന്നിവ സെപ്തംബർ 22 മുതൽ ഒക്ടോബർ 7 വരെ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. പരീക്ഷയുടെ വൈവ അതാത് കേന്ദ്രത്തിൽ നടത്തുന്നതാണ്.
നാലാം സെമസ്റ്റർ എം.എസ്.സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ വൈവ പരീക്ഷകൾ 2022 സെപ്തംബർ 29 മുതൽ അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതാണ്.
നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവ 2022 സെപ്തംബർ 22, 27 തീയതികളിൽ അതാത് കേന്ദ്രത്തിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എൻജിനിയറിംഗ്, ആർക്കിടെക്ചർ:
ആദ്യ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന്. സർക്കാർ, സ്വാശ്രയ, സർക്കാർ നിയന്ത്റിത സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേക്കും സർക്കാർ എൻജിനിയറിംഗ് കോളേജുകളിലെ ആർക്കിടെക്ചർ കോഴ്സുകളിലേക്കുമാണ് ഈ ഘട്ടത്തിൽ അലോട്ട്മെന്റ്. അലോട്ട്മെന്റായവർ 22 മുതൽ 26ന് വൈകിട്ട് നാലുവരെ മെമ്മോയിൽ രേഖപ്പെടുത്തിയ, പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടക്കേണ്ട തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഓൺലൈൻ പേയ്മെന്റ് വഴിയോ അടയ്ക്കണം.
പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കൊച്ചിയിൽ 25ന് നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി, സ്ഥലം, സമയം എന്നിവ പുതിയ അഡ്മിറ്റ് കാർഡ് വഴി അറിയിക്കും. ഫോൺ : 0471-2320101.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |