ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് അഞ്ചു വർഷം പിന്നിടുമ്പോൾ, രാജ്യത്ത് കൂടുതൽ വിദേശ സർവ്വകലാശാലകൾ കാമ്പസുകളാരംഭിക്കുന്നു. ഇതിനകം ഗുജാറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയായ ഡീകിൻ, യൂണിവേഴ്സിറ്റി ഒഫ് വല്ലോങ് എന്നിവയും ഡൽഹിയിൽ യു.കെ യിലെ സതാംപ്ടൺ യൂണിവേഴ്സിറ്റിയും ക്യാമ്പസ് തുടങ്ങിയിരുന്നു. ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, ലാ ട്രോബ് യൂണിവേഴ്സിറ്റി, യു.കെ യിലെ യൂണിവേഴ്സിറ്റി ഒഫ് ബ്രിസ്റ്റോൾ എന്നിവയാണ് രാജ്യത്ത് പുതുതായി ക്യാമ്പസാരംഭിക്കുന്നത് . വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഗ്രെയ്റ്റർ നോയിഡയിലും, വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലും, ലാ ട്രോബ് യൂണിവേഴ്സിറ്റി ബെംഗളുരുവിലും, ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി മുംബൈയിലും ക്യാമ്പസ് തുടങ്ങും.വിവിധ യൂണിവേഴ്സിറ്റികൾ ഓഫർ ചെയ്യുന്ന കോഴ്സുകളും പ്രഖ്യാപിച്ചിട്ടുണ്ട്.2026 ഓടെ കോഴ്സുകൾ ഓഫർ ചെയ്യും.
വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി - ബി.എ ഇൻ ബിസ്സിനസ്സ് അനലിറ്റിക്സ് & ബിസ്സിനസ്സ് മാർക്കറ്റിംഗ്, എം.ബി. എ & യു.ജി പ്രോഗ്രാമുകൾ. വിക്ടോറിയ യൂണിവേഴ്സിറ്റി - യു.ജി പ്രോഗ്രാം ഇൻ ബിസ്സിനസ്സ്, ഡാറ്റ സയൻസ് , സൈബർ സെക്യൂരിറ്റി, എം.ബി.എ, മാസ്റ്റേഴ്സ് ഇൻ ഐ ടി.
ല ട്രോബ് യൂണിവേഴ്സിറ്റി ബെംഗളൂരു ക്യാമ്പസ്സിൽ ബിസ്സിനസ്സ് (ഫിനാൻസ്, മാർക്കറ്റിംഗ്, മാനേജ്മെന്റ്), കമ്പ്യൂട്ടർ സയൻസ് (എ.ഐ & സോഫ്ട്വെയർ എൻജിനിയറിംഗ്) , പബ്ലിക് ഹെൽത്ത് , ജോയിന്റ് പി എച്ച്.ഡി വിത്ത് ഐ.ഐ.ടി, കാൺപൂർ ഇൻ ഹെൽത്ത് , വാട്ടർ & അർബൻ പ്ലാനിംഗ് ,
യൂണിവേഴ്സിറ്റി ഒഫ് ബ്രിസ്റ്റൾ ജോയിന്റ് യു.ജി & പി.ജി പ്രോഗ്രാമുകൾ , സ്റ്റുഡന്റ് എക്സ്ചേഞ്ച്, എ.ഐ , ഡിസൈൻ എന്നിവയിൽ ഗവേഷണ സഹകരണം, ഡിജിറ്റൽ ടെക്നോളജിസ് വിത്ത് അറ്റ്ലസ് സ്കിൽ ടെക് & ക്രിയ യൂണിവേഴ്സിറ്റി.പ്രോഗ്രാമുകൾ ഓഫർ ചെയ്യും .
ഓർമ്മിക്കാൻ...
നീറ്റ് യു.ജി ആദ്യ റൗണ്ട് ഫലം 6ന്
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) നടത്തുന്ന നീറ്റ് യു.ജി മെഡിക്കൽ പ്രവേശനത്തിന്റെ ആദ്യ റൗണ്ട് കൗൺസിലിംഗ് ഫലം 6- ന് പ്രസിദ്ധീകരിക്കും. മൂന്നിന് ഉച്ചയ്ക്ക് ഒന്നു വരെ രജിസ്ട്രേഷൻ നടത്താം. അന്ന് വൈകിട്ട് 4 വരെ പേയ്മെന്റും രാത്രി 11.59 വരെ ചോയ്സ് ഫില്ലിംഗും നടത്താം. അലോട്ട്മെന്റ് ലഭിക്കുന്ന സ്ഥാപനത്തിൽ 7 മുതൽ 11 വരെ തീയതികളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
എം.ബി.ബി.എസ്, ബി.ഡി.എസ് ഓപ്ഷൻ നൽകാം
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റിന് www.cee.kerala.gov.in ൽ ഇന്ന് രാത്രി 11.59 വരെ ഓപ്ഷൻ നൽകാം. 5ന് താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റും 6ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ഫോൺ: 0471 – 2332120, 2338487.
എം.ബി.എ സ്പോട്ട് അഡ്മിഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 5ന് രാവിലെ 10 ന് നെയ്യാർഡാമിലെ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും. വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.
CLAT രജിസ്ട്രേഷൻ
കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (CLAT- U.G & P.G ) 2026 ന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഡിസംബർ ഏഴിനാണ് പരീക്ഷ. വെബ്സൈറ്റ്: consortiumofnlus.ac.in
ഇഗ്നോ രജിസ്ട്രേഷൻ
ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂലായ് 2025 പ്രോഗ്രാം പ്രവേശനത്തിന് 15 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: iop.ignouonline.ac.in.
ICSE, ISC ഇംപ്രൂവ്മെന്റ് ഫലം
ICSE (ക്ലാസ് 10), ISC (ക്ലാസ് 12) ഇംപ്രൂവ്മെന്റ് പരീക്ഷാ ഫലം cisce.orgൽ.
സ്പോട്ട് അഡ്മിഷൻ
സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ ഡിപ്ലോമ പ്രവേശനത്തിന് 7മുതൽ 12വരെ അതതു സ്ഥാപനങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. www.polyadmission.org വെബ്സൈറ്റിൽ. ഇതുവരെ അപേക്ഷച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ടോ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
തീയതി നീട്ടി
ഇന്റഗ്രേറ്റഡ് ബി.ഡെസ്+എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി 10വരെ നീട്ടി. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് കേന്ദ്രികൃത അലോട്ട്മെന്റ് മുഖേനയാണ് മെരിറ്റ് സീറ്റുകളിൽ പ്രവേശനം. വിവരങ്ങളും പ്രോസ്പെക്ടസും www.lbscentre.kerala.gov.in ൽ. 0471-2324396, 2560361, 2560327.
എൽ.എൽ.എം. പ്രവേശനം ;
തെറ്റ് തിരുത്താം
തിരുവനന്തപുരം: എൽ.എൽ.എം. കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനത പരിഹരിക്കുന്നതിനുമുള്ള അവസരം (ഓഗസ്റ്റ് 10 രാത്രി 11.59 വരെ ) പ്രവേശന പരീക്ഷാകമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 0471 – 2332120, 2338487
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |