തിരുവനന്തപുരം; കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിച്ച വൈഗ 2023 സമാപന വേദിയിൽ വൈഗ മാദ്ധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച പത്ര റിപ്പോർട്ടറായി തിരഞ്ഞെടുത്ത കേരളകൗമുദി ലേഖകൻ കെ.എസ്.സുജിലാലിന് മന്ത്രി പി.പ്രസാദ് ഉപഹാരം സമ്മാനിച്ചു . കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ .ബി.അശോക് സർട്ടിഫിക്കറ്റ് നൽകി . അച്ചടി മദ്ധ്യമത്തിനുള്ള ള്ള അവാർഡ് മാതൃഭൂമിയും ജനയുഗവും നേടി. മികച്ച ദൃശ്യമാദ്ധ്യമമായി തിരഞ്ഞെടുത്ത മീഡിയ വൺ , മികച്ച എഫ്.എം ചാനലായി ക്ലബ് 94.3 എന്നിവയ്ക്കും പുരസ്കാരം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |