തിരുവനന്തപുരം: വീട്ടിലിരുന്ന് ഓൺലൈൻ ക്ളാസിലൂടെ പഠിച്ചെഴുതിയ പ്ളസ് ടു പരീക്ഷയുടെ മൂല്യ നിർണയം ഇന്നു തുടങ്ങും. 78 കേന്ദ്രങ്ങളിലായി 26,000 അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്. 19 ാം തീയതി വരെ നീണ്ടുനിൽക്കുന്ന മൂല്യനിർണയത്തിൽ 40 വിഷയങ്ങളിലായി 4.80 ലക്ഷം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണുള്ളത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് മൂല്യനിർണയം. പങ്കെടുക്കുന്ന അദ്ധ്യാപകർക്കെല്ലാം കൊവിഡ് വാക്സിൻ നൽകി.
അദ്ധ്യാപകരുടെ ഇഷ്ടപ്രകാരം അതത് ജില്ലകളിലാണ് മൂല്യനിർണയ ജോലി നൽകിയിരിക്കുന്നത്.
കുഫോസ് പി.ജി. പ്രവേശന പരീക്ഷ 27ന്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ജൂൺ 19 ന് നടത്താൻ നിശ്ചയിച്ചിരുന്ന പി.ജി. പ്രവേശന പരീക്ഷ 27 ലേക്ക് മാറ്റി. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ജൂൺ 7 ന് വൈകിട്ട് 5 വരെ ഓൺലൈനായി ഫീസ് അടയ്ക്കാമെന്ന് രജിസ്ട്രാർ ഡോ. ബി.മനോജ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |