SignIn
Kerala Kaumudi Online
Tuesday, 19 November 2024 2.53 PM IST

പ്ളസ്‌വൺ താത്കാലികബാച്ചുകൾ വിദ്യാർത്ഥി സംഘടനകളുടെ വിജയം:വി.ഡി.സതീശൻ

Increase Font Size Decrease Font Size Print Page
vds

തിരുവനന്തപുരം: മലബാറിൽ പ്ളസ് വൺ താത്കാലിക ബാച്ച് അനുവദിക്കാനുള്ള സർക്കാർ തീരുമാനം യു.ഡി.എഫും യുവജന വിദ്യാർത്ഥി സംഘടനകളും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മലപ്പുറം, കാസർകോട് ജില്ലകളിൽ 138 ബാച്ചുകൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

കോഴിക്കോട്, പാലക്കാട് വയനാട് ജില്ലകളിൽക്കൂടി ആവശ്യമായ ബാച്ചുകൾ അനുവദിക്കണം. ഒരു കുട്ടിക്ക് പോലും പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുത്.

മുൻകൂട്ടി സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്നും അടുത്ത വർഷത്തോടെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

TAGS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.