തിരുവനന്തപുരം : കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ 147അദ്ധ്യാപക വിഭാഗം ജീവനക്കാരെയും വിവിധ കേഡറിലുള്ള 521 നഴ്സിംഗ് വിഭാഗം ജീവനക്കാരെയും ഉൾപ്പെടെ 668 പേരെ സ്ഥിരപ്പെടുത്തിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. 37 പ്രൊഫസർ, 34 അസോസിയേറ്റ് പ്രൊഫസർ, 50 അസിസ്റ്റന്റ് പ്രൊഫസർ, 26 ലക്ചറർ തസ്തികളിലാണ് അദ്ധ്യാപകരെ ഉൾപ്പെടുത്തിയത്. 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്സിംഗ് വിഭാഗം ജീവനക്കാരെ ഉൾക്കൊള്ളിച്ചത്.
പരിയാരം മെഡിക്കൽ കോളേജും അനുബന്ധ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുക്കുകയും 1551 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ തസ്തികളിലാണ് ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |