തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
കേരള നഴ്സസ് ആന്റ് മിഡ്വൈഫ്സ് കൗൺസിൽ, ആരോഗ്യ സർവകലാശാല എന്നിവയുടെ അംഗീകാരത്തിന് ശേഷമാണ് രണ്ട് നഴ്സിംഗ് കോളേജുകൾക്കും ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം ലഭ്യമായത്. ബി.എസ്.സി നഴ്സിംഗ് കോഴ്സാണ് ഇവിടങ്ങളിൽ ആരംഭിക്കുക. ഓരോ കോളേജിലും 60 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം നൽകും. ഈ അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ കഴിഞ്ഞ ജൂലായിലാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. കോളേജുകളിൽ 36 അദ്ധ്യാപക, അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിവരുകയാണ്. ഭൗതിക സാഹചര്യങ്ങളും പൂർത്തിയായി വരുന്നു. നഴ്സിംഗ് കോളേജുകളുടെ മേൽനോട്ടത്തിന് ജെ.ഡി.എൻ.ഇ ഡോ.സലീന ഷായെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |