പുതുക്കാട്: ഭക്ഷ്യസുരക്ഷാ ലംഘനം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബ്ലോക്കുതല ആരോഗ്യമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ പൊതുസമൂഹം ഒന്നാകെ ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെയും പ്രദർശനത്തിന്റെയും ഉദ്ഘാടനം ടി.എൻ.പ്രതാപൻ എം.പി, കെ.കെ.രാമചന്ദ്രൻ എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |