SignIn
Kerala Kaumudi Online
Friday, 26 April 2024 5.56 PM IST

കർശന നടപടിക്ക് മന്ത്രിയുടെ നിർദ്ദേശം @ ഷവർമയുടെ നിലവാരം ഉറപ്പാക്കാൻ പരിശോധന

p

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങളനുസരിച്ച് ഷവർമ പാകം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധനകൾ ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തെരുവ് ഭക്ഷണ കച്ചവടക്കാരും ഉൾപ്പെടെ എല്ലാവരും മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പെയിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ഉടൻ പരിശോധനകൾ തുടങ്ങും. ജില്ലകളിൽ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ പല ടീമുകളായി തിരിച്ച് സജ്ജമാക്കുന്ന സ്‌ക്വാഡുകൾ കടകളും കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തും. ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് പാൽ, പച്ചക്കറികൾ, മത്സ്യം എന്നിവ പരിശോധിക്കും. ശർക്കര, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പപ്പടം, ചെറുപയർ, നെയ്യ്, വെളിച്ചണ്ണ തുടങ്ങിയ ഓണക്കാല വിഭവങ്ങളും പ്രത്യേകമായി പരിശോധിക്കും. പൊതുജനങ്ങൾക്ക് 1800 425 1125 ൽ പരാതി അറിയിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.