തിരുവനന്തപുരം: രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി 'അമ്മ അറിയാൻ' പരിപാടി കൈറ്റ് വിക്ടേഴ്സിൽ ഇന്ന് മുതൽ സംപ്രേഷണം ചെയ്യും. നാലു ഭാഗങ്ങളിലായി വെള്ളി മുതൽ തിങ്കൾ വരെ വൈകുന്നേരം 6 മണിക്കാണ് പരിപാടി. പുന:സംപ്രേഷണം അടുത്ത ദിവസം രാവിലെ 8ന്. സ്മാർട്ട് ഫോണിന്റെയും ഇന്റർനെറ്റിന്റെയും സുരക്ഷിത ഉപയോഗം, വ്യാജവാർത്തകൾ, ചതിക്കുഴികൾ, സൈബർ ആക്രമണങ്ങൾ എന്നിവ തിരിച്ചറിയൽ, പാസ്വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കൾക്ക് സൈബർ സുരക്ഷാ പരിശീലനം കൈറ്റ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |