കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് വിജയ് ബാബുവിന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്താനായി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിൽ രണ്ടു തവണ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
ഗായകന്റെയും ഭാര്യയുടെയും മൊഴിയെടുത്തു
വിജയ്ബാബു നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ ഗായകന്റെയും ഭാര്യയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. വിജയ്ബാബു ഇരയായ നടിക്കൊപ്പം ആഡംബര ഹോട്ടലിൽ എത്തിയതിന് ഇവർ സാക്ഷികളാണ്. 30 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |