കൊച്ചി: അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ മഹിളാ വിഭാഗമായ കേരള വിശ്വകർമ്മ മഹിളാസംഘത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ജനുവരി ഒന്നിന് രാവിലെ 10ന് ചെങ്ങന്നൂരിൽ നടക്കും. വഞ്ചിപ്പുഴമഠം ഹാളിൽ മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹാസഭ പ്രസിഡന്റ് അഡ്വ.പി.ആർ. ദേവദാസ് ആമുഖപ്രഭാഷണം നടത്തും. മഹിളാസംഘം പ്രസിഡന്റ് എം. സരസ്വതി അമ്മാൾ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഷീല ഗോപി, സഭാ ജനറൽ സെക്രട്ടറി പി.എൻ. ശശിധരൻ, സെക്രട്ടറിമാരായ കെ. മുരളീധരൻ, കോട്ടയ്ക്കകം ജയകുമാർ, കെ.ടി. ബാബു, പി.കെ. തമ്പി എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |