
തിരുവനന്തപുരം: തർക്കം പരിഹാരത്തിനുള്ള ആർബിട്രേഷൻ വ്യവസ്ഥ അംഗീകരിക്കാതെ, വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽപ്പാതയുടെ ടെൻഡറിന് തടസം സൃഷ്ടിക്കുകയാണ് സർക്കാർ. തുറമുഖത്തിന്റെ പ്രയോജനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്താൻ റെയിൽവേ ലൈൻ അനിവാര്യമായിരിക്കെയാണിത്. കൊങ്കൺ റെയിൽ ടെൻഡർ രേഖ
തയാറാക്കിയിട്ട് എട്ടു മാസമായി. സർക്കാർ അനുമതിയുണ്ടെങ്കിലേ ടെൻഡർ വിളിക്കാനാവൂ. മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ, പിന്നീട് നാലു മാസം കഴിയണം
തുറമുഖത്തേക്കുള്ള 9.5കി.മീറ്റർ തുരങ്ക റെയിൽപ്പാതയുടെ 1482.92 കോടിയുടെ പദ്ധതി രേഖയ്ക്ക് കഴിഞ്ഞ വർഷം മാർച്ചിൽ മന്ത്രിസഭായോഗം അംഗീകാരം നൽകിയതാണ്. 2028 ഡിസംബർ 31ന് നിർമ്മാണം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. 198 കോടി ചെലവിട്ട് 5.52ഹെക്ടർ ഭൂമിയേറ്റെടുക്കാനും അനുമതി നൽകി. എന്നാൽ നിർമ്മാണ ടെൻഡറിലുള്ള ആർബിട്രേഷൻ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ ഫയലിലെഴുതി. നിർമ്മാണത്തിൽ കാലതാമസം വരുത്തുകയോ ചെലവ് ഏറുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്. ഇതുപ്രകാരം ആർബിട്രേഷൻ ട്രൈബ്യൂണലിന് നഷ്ടപരിഹാരം നിശ്ചയിക്കാനാവും. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയാവുമെന്നതിനാൽ ആർബിട്രേഷൻ വ്യവസ്ഥ പറ്റില്ലെന്നാണ് ധന വകുപ്പിന്റെ നിലപാട്. ഇതോടെ ടെൻഡറിനുള്ള അനുമതി സെക്രട്ടേറിയറ്രിൽ കുരുങ്ങി.
സംസ്ഥാനത്തെ ടെൻഡറുകളിൽ ആർബിട്രേഷൻ വ്യവസ്ഥയൊഴിവാക്കാൻ 1988ൽതീരുമാനിച്ചിരുന്നെങ്കിലും 2134.5കോടി നിർമ്മാണച്ചെലവുള്ള 8.735കിലോമീറ്റർ തുരങ്കപ്പാതയിൽ ഈ വ്യവസ്ഥ അംഗീകരിച്ചിരുന്നു. സർക്കാർ അനുമതി നൽകിയാൽ ഒരാഴ്ചയ്ക്കകം ടെൻഡർ വിളിക്കാനാവും. ഒറ്റഘട്ടമായി നിർമ്മാണത്തിനുള്ള ഇ.പി.സി(എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറാവും വിളിക്കുക. ടെൻഡർ നീളുന്നതിനാൽ പദ്ധതിച്ചെലവും കൂടും. 1482.92കോടിയായിരുന്നത് 1600 കോടിയിലെത്തി. നാലു വർഷം കൊണ്ട് പൂർത്തിയായാലും 2000 കോടിയാവും. പദ്ധതിക്ക് ഭൂമിയേറ്റെടുപ്പ് ആരംഭിച്ചിട്ടുമുണ്ട്.
ഇനിവേണ്ടത്
നയ തീരുമാനം
1)ആർബിട്രേഷൻ വ്യവസ്ഥയോടെ ടെൻഡർ വിളിക്കാൻ അനുമതി നൽകാൻ സർക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടത്.
2)ധനവകുപ്പ് ഇതംഗീകരിക്കുകയും നിയമവകുപ്പ് ശരി വയ്ക്കുകയും മുഖ്യമന്ത്രി ടെൻഡറിനുള്ള അന്തിമാനുമതി നൽകുകയും വേണം.
3)നബാർഡിൽ നിന്നെടുത്ത 2100 കോടി വായ്പയിൽ നിന്ന് സംസ്ഥാനമാണ് റെയിലിന് പണം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.