പയ്യന്നൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഏഴിമല നാവിക അക്കാഡമി സന്ദർശിച്ചു. ഇന്നലെ വൈകീട്ട് 4.25ന് ഉപരാഷ്ട്രപതിയുമായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നാവിക അക്കാഡമി ഹെലിപ്പാഡിൽ ഇറങ്ങി. ഉപരാഷ്ട്രപതിയെ ഇന്ത്യൻ നാവിക അക്കാഡമി കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ ബാൽ, പത്നി അഞ്ജലി ബാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. അക്കാഡമി ആസ്ഥാനത്ത് നേവൽ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം അദ്ദേഹം മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അക്കാഡമിയെക്കുറിച്ച് ഹ്രസ്വചിത്രം ഉപരാഷ്ട്രപതി മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് തന്റെ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി അദ്ദേഹം നാവിക അക്കാഡമി ആസ്ഥാനത്ത് തൈ നട്ടു. വൈകീട്ട് 6.10ന് ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |