തിരുവനന്തപുരം: 500 രൂപയ്ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകൾ ജൂൺ 15ന് ശേഷം ഒാൺലൈൻ വഴി മാത്രം അടയ്ക്കാം. ഇങ്ങനെ അടയ്ക്കുമ്പോൾ ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവും ലഭിക്കും. ഒാൺലൈനായി അടയ്ക്കാൻ https://epay.kwa.kerala.gov.in സന്ദർശിക്കാമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. യു.പി.ഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ വഴിയും തുക അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ:1916.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |