SignIn
Kerala Kaumudi Online
Thursday, 26 September 2024 6.50 AM IST

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന് 21.65 ലക്ഷം

Increase Font Size Decrease Font Size Print Page
website

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റും ശക്തിപ്പെടുത്തുന്നതിനുള്ള കമ്പ്യൂട്ടറുകളും ഹാർഡ് വെയറുകളും വാങ്ങുന്നതിന് 21.65 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ പരിപാലനം, സമൂഹ മാദ്ധ്യമ മെറ്റിരീയലുകളുടെ നിർമ്മാണം തുടങ്ങിയവയ്ക്കായാണ് 21,65,747 രൂപയ്ക്ക് ഭരണാനുമതി നൽകിയത്.
മുഖ്യമന്ത്രിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ജീവനക്കാരെ വിനിയോഗിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്. കെൽട്രോൺ സമർപ്പിച്ച ഉപകരണങ്ങളുടെ വില സഹിതമാണ് ഭരണാനുമതിക്കുള്ള അംഗീകാരത്തിനായി സമർപ്പിച്ചത്. പ്രതിഷേധങ്ങൾ പ്രതിരോധത്തിലാക്കുമ്പോൾ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ശക്തിപ്പെടുത്തി പ്രതിരോധിക്കുകയെന്ന തന്ത്രമാണ് സർക്കാരിന്റേത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WEBSITE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.