ന്യൂഡൽഹി: പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേലഖ സംബന്ധിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ വിജ്ഞാപനം വൈകിയേക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പരാതികൾ കേൾക്കാൻ കേന്ദ്രം മുൻ വനം-പരിസ്ഥിതി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണിത്. സമിതിയുടെ റിപ്പോർട്ട് കൂടി പഠിച്ച ശേഷമാകും അന്തിമ വിജ്ഞാപനം ഇറക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |