തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷൻ 2021ലെ അച്ചടി, ദൃശ്യ മാദ്ധ്യമ സ്പോർട്സ് റിപ്പോർട്ടർമാർക്കുള്ള (മലയാളം) അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. 2020 ഏപ്രിൽ 1 മുതൽ 2021 മാർച്ച് 31 വരെ പ്രസിദ്ധീകരിച്ച അല്ലെങ്കിൽ സംപ്രേക്ഷണം ചെയ്ത റിപ്പോർട്ടും ഫോട്ടോയുമടങ്ങിയ അപേക്ഷകൾ സെക്രട്ടറി ജനറൽ, കേരള ഒളിമ്പിക് അസോസിയേഷൻ, ഒളിമ്പിക് ഭവൻ, ടി.സി 27/3647, എം.പി.അപ്പൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ keralasoa@gmail.com ലേക്കോ 30ന് മുമ്പ് അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |