SignIn
Kerala Kaumudi Online
Thursday, 19 September 2024 5.15 AM IST

ഐ.ആർ.ബി - പൊലീസ് കോൺസ്റ്റബിൾ എൻഡ്യൂറൻസ് ടെസ്റ്റ്: പങ്കെടുക്കാത്തവർക്ക് വീണ്ടും അവസരം

Increase Font Size Decrease Font Size Print Page
irb-police-constable-test

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി. കമാൻഡോ വിംഗ് ) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് ജൂലായ് 5 മുതൽ ഈ മാസം 2 വരെ വിവിധ ജില്ലകളിൽ നടന്ന എൻഡ്യൂറൻസ് ടെസ്റ്റിന് കൊവിഡ് പോസിറ്റീവ്, വിവിധ പരീക്ഷകൾ, അസുഖം തുടങ്ങിയ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് 23 ന് രാവിലെ 5 ന് തിരുവനന്തപുരം ചാക്ക ഗവ. യു.പി.എസിൽ വച്ച് വീണ്ടും പരീക്ഷ നടത്തും.

ഒ.എം.ആർ. പരീക്ഷ മാറ്റിവച്ചു

കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 137/2022, 138/2022) തസ്തികയിലേക്ക് ഒക്‌ടോബർ 15 ന് നടത്താനിരുന്ന ഒ.എം.ആർ. പരീക്ഷ മാറ്റി. പരീക്ഷയുടെ വിശദമായ സിലബസിൽ മാറ്റങ്ങൾ വന്നതിനെ തുടർന്നാണിത്. പുതിയ സിലബസ് പി.എസ്.സി വെബ്‌സൈറ്റിൽ.

അഭിമുഖം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 515/2021) തസ്തികയിലേക്ക് ആഗസ്റ്റ് 26 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും 9.30 ന് അഭിമുഖവും നടത്തും.
കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 200/2020) തസ്തികയിലേക്ക് ആഗസ്റ്റ് 26 ന് രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും 11 ന് അഭിമുഖവും നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ട്രാക്കോ കേബിൾ കമ്പനിയിലെ ഗാർഡ് - എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 77/2022) തസ്തികയിലേക്ക് ആഗസ്റ്റ് 26 ന് രാവിലെ 10.30 മണി മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IRB POLICE CONSTABLE TEST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.