SignIn
Kerala Kaumudi Online
Friday, 26 April 2024 7.56 AM IST

കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

kerala-university

തിരുവനന്തപുരം: ജൂണിൽ നടന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ അപേക്ഷിക്കാം

എട്ടാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) സപ്ലിമെന്ററി & മേഴ്സിചാൻസ്, ജൂൺ 2022 പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്സിചാൻസ് - 2010 മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് അപേക്ഷിക്കാം.


ഏഴാം സെമസ്റ്റർ ബി.ടെക്. മാർച്ച് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 25 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.ടെക്. (2021 അഡ്മിഷൻ), ജൂലായ് 2022 പരീക്ഷയുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.

ശ്രീകാര്യത്തുളള നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് , അടൂരിലെ ബിഷപ് മൂർ കോളേജ് ഫോർ ദ ഹിയറിംഗ് ഇമ്പയേർഡ് കോളേജുകളിൽ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ.), ബികോം. (എച്ച്.ഐ.), ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) (എച്ച്.ഐ.) കോഴ്സുകളിലേക്ക് 31വരെ അപേക്ഷിക്കാം.

ആഗസ്റ്റിൽ നടത്തുന്ന രണ്ടും നാലും സെമസ്റ്റർ എം.പി.ഇ.എസ്. പരീക്ഷയ്ക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

20 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്സ്. പരീക്ഷകൾക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.

ആഗസ്റ്റ് 9 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ, ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്സ്.) പരീക്ഷകൾക്ക് പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

കാര്യവട്ടത്തെ ഐ.എം.കെ.യിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് ബി.പി.എൽ.വിഭാഗത്തിന് 3 ഒഴിവുകളും എസ്.സി. വിഭാഗത്തിന് 2 ഒഴിവുകളും എസ്.ടി. വിഭാഗത്തിന് 2 ഒഴിവുമുണ്ട്. KMAT/CMAT/CAT പൂർത്തിയാക്കിയവർക്കാണ് അർഹത. പ്രവേശനം ആഗ്രഹിക്കുന്നവർ 18 ന് വകുപ്പ് മേധാവിയുടെ ഓഫീസിലെത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.