
കൊച്ചി∙ തൊണ്ടിമുതൽ മാറ്റിയ കേസിലെ ശിക്ഷാവിധി തടയണമെന്ന ആവശ്യം തള്ളിയ സെഷൻസ് കോടതി വിധിക്കെതിരെ മുൻമന്ത്രി ആന്റണി രാജു ഹൈക്കോടതിയിൽ ഹർജി നൽകി. ശിക്ഷ വന്നതോടെ സിറ്റിംഗ് എം.എൽ.എയെന്ന നിലയിൽ അയോഗ്യത വരുന്ന സാഹചര്യത്തിലാണിത്. മയക്കുമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ വിചാരണ നടത്തിയ നെടുമങ്ങാട് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി മൂന്നു വർഷത്തെ തടവുശിക്ഷ നൽകി ജനുവരി 3നു വിധി പുറപ്പെടുവിച്ചിരുന്നു. ഒന്നാം പ്രതിയായ റിട്ട. കോടതി ജീവനക്കാരൻ കെ.എസ്. ജോസിനെയും 3 വർഷം തടവിനു ശിക്ഷിച്ചു. വിധിക്കെതിരെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയതിനൊപ്പം ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും അപേക്ഷിച്ചിരുന്നു. സെഷൻസ് കോടതി ഫെബ്രുവരി 17ന് ഇത് നിരസിച്ചതിനെ ചോദ്യംചെയ്താണ് ഹർജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |