SignIn
Kerala Kaumudi Online
Saturday, 21 September 2024 12.21 AM IST

സി.പി.എം പാർട്ടി കോൺഗ്രസ്: ലോഗോ പ്രകാശനം ചെയ്‌തു

Increase Font Size Decrease Font Size Print Page
cpm-logo-prakasanan

കണ്ണൂർ: ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസിന്റെ ലോഗോ പ്രകാശനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ നിർവഹിച്ചു. നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ലോഗോ ഏറ്റുവാങ്ങി.

സി.പി.എമ്മിന്റെ സവിശേഷത കൊണ്ടാണ് മാദ്ധ്യമങ്ങൾ പാർട്ടി കോൺഗ്രസിന് വലിയ പ്രാധാന്യം നൽകുന്നതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള മാദ്ധ്യമങ്ങളുടെ ഏത് നിർദ്ദേശവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരോടുള്ള പാർട്ടിയുടെ സ്‌നേഹത്തിന്റെ തെളിവാണ് ലോഗോ പ്രകാശനത്തിന് തന്നെ ക്ഷണിച്ചതെന്നും നാടക വേദിക്കുള്ള അംഗീകാരമാണിതെന്നും ഇബ്രാഹിം വെങ്ങര പറഞ്ഞു. മലപ്പുറത്തെ മനു കള്ളിക്കാടാണ് ലോഗോ തയ്യാറാക്കിയത്.

കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. പ്രകാശൻ, വത്സൻ പനോളി, എൻ. ചന്ദ്രൻ, ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം എം. ഷാജർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.