തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപകരണ ക്ഷാമത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉപകരണമില്ലെന്ന് പരാതി ഉന്നയിച്ച ദിവസം ശസ്ത്രക്രിയ നടന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു, അത് എങ്ങനെ?, പൊതുസമൂഹത്തിൽ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തി, സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നോട്ടീസിൽ. ഡി.എം.ഇ ഡോ. വിശ്വനാഥൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ. ജബ്ബാർ മുഖേനയാണ് നോട്ടീസ് നൽകിയത്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസമാകുമ്പോഴാണിത്. വിശദീകരണം നൽകുമെന്നും ഇത് തനിക്കെതിരെയുള്ള പ്രതികാര നടപടിയാണെന്നും ഡോ. ഹാരിസ് പ്രതികരിച്ചു. താൻ പറഞ്ഞത് കള്ളമാണെന്നാണ് നോട്ടീസിൽ പറയുന്നത്. ഉപകരണ ക്ഷാമം ഇപ്പോഴുമുണ്ടെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |