ന്യൂഡൽഹി: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനിപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താനിരിക്കെയാണ് നിയമനം. പദയാത്രയുടെ ബോർഡുകൾ വരെ സ്ഥാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പുതിയ ചുമതല ഏറ്റെടുക്കാൻ സാദ്ധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നൽകിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി മൂന്ന് വർഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |