തിരുവനന്തപുരം: കെ.എം മാണിയുടെ നാലാം ചരമവാർഷികം ആചരിച്ചപ്പോൾ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ച രണ്ട് ജനപ്രിയ പദ്ധതികളെ പിണറായി സർക്കാർ കൊല്ലാക്കൊല ചെയ്‌തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കുറ്റപ്പെടുത്തി. യു.ഡി.എഫിൽ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഈ കൊലച്ചതിക്കായിരുന്നോ. കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോൾ ശ്രദ്ധിക്കപ്പെട്ട കാരുണ്യ, റബർ വില സുസ്ഥിരതാ പദ്ധതികളാണ് ഇപ്പോൾ തകർന്നടിഞ്ഞത്. കാരുണ്യ പദ്ധതിക്ക് 500 കോടിയിലേറെ കുടിശികയായതോടെ പദ്ധതി തന്നെ ഇല്ലാതായി. റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് 2022- 23 വർഷം 500 കോടി വകയിരുത്തിയിട്ട് ഈ സാമ്പത്തിക വർഷം ചെലവാക്കിയത് 33.195 കോടി മാത്രം. ലക്ഷക്കണക്കിനു കർഷകർ വിലസ്ഥിരതാ ഫണ്ടിലേക്ക് അപേക്ഷിച്ച് പണം കിട്ടാതെ വലയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |