തിരുവനന്തപുരം : കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൽ നടക്കുന്നത് പൊട്ടിത്തെറിയാണെന്ന് ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്നമല്ല, കോൺഗ്രസിൽ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല, തന്നെ മൂലയ്ക്ക് ഇരുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണെന്ന് സുധാകരൻ തന്നെ പറയുന്നുണ്ടെന്നും ഗോവിന്ദൻ പ്രതികരിച്ചു.
അതേസമയം നേതൃമാറ്റ ചർച്ചകൾക്കിടെ സുധാകരൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ കണ്ടു. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കിൽ മാറിത്തരാമെന്നും പൊതു ചർച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു, അനാരോഗ്യമുണ്ടെന്ന് ചിലർ മനഃപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |