കൊച്ചി: കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥിന് പുനർനിയമനം നൽകിയതിനെ ചോദ്യം ചെയ്യുന്ന ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും.
സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ. പി. ജോസ് എന്നിവരാണ് ഹർജിക്കാർ. വി.സി നിയമനത്തിന് പ്രായപരിധി യു.ജി.സി നിഷ്കർഷിച്ചിട്ടില്ലെന്ന സിംഗിൾബെഞ്ചിന്റെ വിലയിരുത്തൽ നിയമപരമല്ലെന്നും നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുകളും സമ്മർദ്ദവുമുണ്ടെന്ന വാദം കോടതി പരിഗണിച്ചില്ലെന്നും ഹർജിക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |