തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായി രണ്ട് പ്രഖ്യാപനങ്ങളെങ്കിലും നടത്തുമെന്നാണ് പ്രതീക്ഷിച്ചതെന്നും, എന്നാൽ അതുണ്ടായില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ഒന്ന്, വയനാട്ടിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര പാക്കേജ്. രണ്ട്, വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിൽ സംസ്ഥാന സർക്കാരിന് വായ്പയായി നൽകുന്ന 817 കോടി രൂപ തിരിച്ചു നൽകേണ്ടതില്ലാത്ത സഹായമായി മാറ്റൽ. .വിഴിഞ്ഞം പദ്ധതിക്ക് ഒരു രൂപയുടെ പോലും കേന്ദ്രസഹായം ഉണ്ടായിട്ടില്ല . ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങൾക്കുറപ്പു നൽകുന്ന അവകാശങ്ങളും, കേരളത്തിന്റെ കാര്യത്തിൽ തുടർച്ചയായി അട്ടിമറിക്കപ്പെടുകയാണ്. കേരളത്തോട് കേന്ദ്രം കാട്ടുന്ന ഈ അവഗണനയെക്കുറിച്ച് കേരളത്തിലെ ബിജെപി നേതാക്കൾ അഭിപ്രായം പറയേണ്ടതാണെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |