SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.07 PM IST

പ്രതിപക്ഷ നിലപാട് കേരളത്തിനെതിര്: മന്ത്രി എം.ബി. രാജേഷ്

Increase Font Size Decrease Font Size Print Page
mb-rajesh

തിരുവനന്തപുരം : പ്രതിപക്ഷം കേരള ജനതക്കെതിരായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമീപകാലത്ത് നടക്കാത്ത പ്രതിഷേധമാണ് ചൊവ്വാഴ്ച സഭയിലുണ്ടായത്. പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി. ഈ അക്രമങ്ങളെ സഭ പ്രമേയത്തിലൂടെ അപലപിച്ചു. ബാക്കി നടപടികൾ ജനങ്ങൾ സ്വീകരിക്കും.

കേന്ദ്ര ബഡ്‌ജറ്റിലെ അവഗണനക്കെതിരായ സഭയിലെ പ്രമേയത്തിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണക്ക് അലോസരമുണ്ടാകാതിരിക്കാൻ വേണ്ടിയാണ്. കേന്ദ്രത്തെ വിമർശിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് സഭ ബഹിഷ്‌കരിച്ചത്. പ്രമേയത്തിൽ ഭേദഗതി നിർദേശിച്ച എം.എൽ.എമാരുടെ അവകാശങ്ങൾ പോലും അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് തയാറായില്ല. കഴിഞ്ഞ 10 കൊല്ലമായി കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം സഹകരിച്ചിട്ടുണ്ടോയെന്നും എം.ബി.രാജേഷ് ചോദിച്ചു.

 സ്വ​ർ​ണ​ക്കൊ​ള്ള​ ​അ​ന്വേ​ഷ​ണം മ​ര​വി​ച്ചു​:​ ​ചെ​ന്നി​ത്തല

​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ണ​മാ​യും​ ​മ​ര​വി​ച്ചെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​എ​സ്.​ഐ.​ടി​ ​വ​ഴ​ങ്ങു​ക​യാ​ണ്.​ ​വ​ൻ​ശ​ക്തി​ക​ളെ​യും​ ​ഉ​ന്ന​ത​രെ​യും​ ​ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ 90​ ​ദി​വ​സ​ത്തി​ന​കം​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കാ​തെ​ ​പ്ര​തി​ക​ൾ​ക്ക് ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി.​ ​മു​ൻ​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നെ​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടി​ല്ല.
സ്‌​പ്രിം​ഗ്ല​ർ​ ​ഇ​ട​പാ​ടി​ൽ​ ​സ​ർ​ക്കാ​രി​ന് ​ക്ലീ​ൻ​ ​ചി​റ്റ് ​ന​ൽ​കി​യെ​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ന്റെ​ ​വാ​ദം​ ​തെ​റ്റാ​ണ്.​ ​വി​ധി​ന്യാ​യം​ ​പൂ​ർ​ണ​മാ​യി​ ​വാ​യി​ക്കാ​തെ​യോ​ ​പാ​ർ​ട്ടി​ ​സൈ​ബ​ർ​ ​സെ​ൽ​ ​ന​ൽ​കി​യ​ ​ക്യാ​പ്‌​സ്യൂ​ളു​ക​ൾ​ ​വി​ഴു​ങ്ങി​യോ​ ​ആ​ണ് ​അ​ദ്ദേ​ഹം​ ​സം​സാ​രി​ക്കു​ന്ന​ത്.​ ​ന​ട​പ​ടി​ക്ര​മം​ ​പാ​ലി​ക്കാ​തെ​യും​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​അ​നു​മ​തി​യി​ല്ലാ​തെ​യും​ ​ക​രാ​ർ​ ​ഒ​പ്പി​ട്ട​ത് ​ഗു​രു​ത​ര​ ​വീ​ഴ്ച​യാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ശ​രി​വ​ച്ചു.​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​രി​ച്ച​ ​ര​ക്ത​സാ​ക്ഷി​ ​ഫ​ണ്ടി​ന്റെ​ ​ക​ണ​ക്ക് ​ചോ​ദി​ക്കു​മ്പോ​ൾ​ ​പ​റ​യാ​ൻ​ ​മ​ന​സി​ല്ലെ​ന്നാ​ണ് ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​ ​പ​റ​യു​ന്ന​ത്.​ ​പാ​ർ​ട്ടി​ ​ഫ​ണ്ടി​ലെ​യും​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ലെ​യും​ ​അ​ഴി​മ​തി​ക​ളി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​ ​തി​രി​ക്കാ​നാ​ണ് ​സോ​ണി​യാ​ ​ഗാ​ന്ധി​യു​ടെ​ ​പേ​ര് ​അ​നാ​വ​ശ്യ​മാ​യി​ ​വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത്.​ ​സി.​പി.​എ​മ്മി​ന്റെ​ ​ചെ​പ്പ​ടി​വി​ദ്യ​ ​ജ​നം​ ​തി​രി​ച്ച​റി​യു​മെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

 ശ​മ്പ​ള​ ​പ​രി​ഷ്ക്ക​ര​ണം​ ​പാ​ഴ്വാ​ക്ക​ല്ല, പ​ണം​ ​വ​ക​യി​രു​ത്തി​:​ധ​ന​മ​ന്ത്രി

​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​വും​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്ക്ക​ര​ണ​വും​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​ബ​ഡ്ജ​റ്റി​ൽ​ ​പ​റ​ഞ്ഞ​ത് ​വെ​റു​തെ​യ​ല്ലെ​ന്നും​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​തു​ക​ ​വ​ക​യി​രു​ത്തി​യെ​ന്നും​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ​ ​ബ​ഡ്ജ​റ്റ് ​പൊ​തു​ച​ർ​ച്ച​യ്ക്ക് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
73000​കോ​ടി​രൂ​പ​യാ​ണ് ​ശ​മ്പ​ള​ചെ​ല​വ്.​ ​പ​രി​ഷ്ക്ക​ര​ണം​ ​കൂ​ടി​ക​ണ​ക്കി​ലെ​ടു​ത്ത് 96000​കോ​ടി​യാ​ണ് ​വ​ക​യി​രു​ത്തി​യ​ത്. ധ​ന​പ്ര​തി​സ​ന്ധി​യാ​ണെ​ന്നും​ ​ട്ര​ഷ​റി​യി​ൽ​ ​പൂ​ച്ച​പെ​റ്റു​കി​ട​ക്കു​ക​യാ​ണെ​ന്നും​ ​വ്യാ​ജ​പ്ര​ച​ര​ണം​ ​ന​ട​ത്തു​ക​യാ​ണ്.​ട്ര​ഷ​റി​യി​ലെ​ ​പൂ​ച്ച​ ​ക​റ​ൻ​സി​യാ​ണോ​ ​പെ​റ്റി​ടു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​വ്യ​ക്ത​മാ​ക്ക​ണം.​ 12​%​ ​വ​ള​ർ​ച്ച​ ​നേ​ടാ​നാ​യി​ട്ടു​ണ്ട്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെപ്ര​തി​കാ​ര​ന​ട​പ​ടി​ക​ള​ല്ലാ​തെ​ ​സം​സ്ഥാ​ന​ത്ത് ​മ​റ്റു​ ​പ്ര​തി​സ​ന്ധി​യി​ല്ല.​ ​ഈ​ ​വ​ർ​ഷം​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​മാ​ർ​ച്ച് ​വ​രെ​ ​ക​ട​മെ​ടു​ക്കു​ന്ന​തിൽ 5994​കോ​ടി​യാ​ണ് ​ഒ​റ്റ​യ​ടി​ക്ക് ​വെ​ട്ടി​ക്കു​റ​ച്ച​ത്.​ ​മൊ​ത്തം​ 17000​ ​കോ​ടി​ ​ഈ​ ​വ​ർ​ഷം​ ​മാ​ത്രം​ ​കു​റ​ച്ചു.​ ​എ​ന്നി​ട്ടും​ ​സം​സ്ഥാ​ന​ത്ത് ​പ്ര​തി​സ​ന്ധി​യി​ല്ലാ​തെ​ ​കാ​ക്കാ​ൻ​ ​സ​ർ​ക്കാ​രി​നാ​യി.​ ​ഡി.​എ.​കു​ടി​ശി​ക​യ​ല്ലാ​തെ​ ​ഒ​ന്നും​ ​കൊ​ടു​ക്കാ​ൻ​ ​ബാ​ക്കി​യി​ല്ല.​ ​സ​ത്യം​ ​പ​റ​യാ​നും​ ​ആ​രെ​ങ്കി​ലും​ ​പ​റ​യു​ന്ന​ത് ​കേ​ൾ​ക്കാ​നും​ ​ക​ഴി​യാ​ത്ത​ത് ​കൊ​ണ്ടാ​ണ് ​പ്ര​തി​പ​ക്ഷം​ ​സ​ഭ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നാ​ക​ട്ടെ​ ​അ​ദ്ദേ​ഹം​ ​മാ​ത്രം​ ​സം​സാ​രി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​ണ് ​രീ​തി.​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​എ.​പി.​അ​നി​ൽ​കു​മാ​റും​ ​തി​രു​വ​ഞ്ചൂ​രു​മൊ​ന്നും​ ​സ​ഭ​യി​ൽ​ ​മി​ണ്ടാ​റി​ല്ല.​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്വ​ർ​ണ്ണ​കൊ​ള്ള​ ​അ​ന്വേ​ഷ​ണ​ത്തെ​ ​ഹൈ​ക്കോ​ട​തി​ ​പോ​ലും​ ​സ്വാ​ഗ​തം​ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്.​ ​വാ​സ്ത​വ​ത്തി​ൽ​ ​സ​ഭ​ ​ബ​ഹി​ഷ്ക്ക​രി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷം​ ​ജ​ന​ങ്ങ​ളോ​ട് ​മാ​പ്പ് ​പ​റ​യ​ണം.

TAGS: MB RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY