
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.എൽ.ഡി.എഫ് സ്ഥാനാർത്ഥി നിർണയം കഴിഞ്ഞെന്നും വലിയ ആവേശത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും ഫലപ്രദമായ സ്ഥാനാർത്ഥികളെയാണ് നിയോഗിക്കുക.തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും.കണ്ണൂർ കോർപ്പറേഷൻ പിടിക്കും.ഇടതുപക്ഷം രംഗത്തിറക്കിയിട്ടുള്ളതെല്ലാം പ്രമുഖ സ്ഥാനാർത്ഥികളെയാണ്.സർക്കാരിനെതിരെ ഉയർത്തുന്ന ആരോപണങ്ങളൊന്നും കാര്യമുള്ളതല്ല.ആരോഗ്യ മേഖലയെക്കുറിച്ച് പരാതി ഉയരുന്നത് ഇതാദ്യമല്ലല്ലോ.എല്ലാ ചെറിയ കാര്യങ്ങളെയും പർവതീകരിക്കുകയാണ്.ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുമെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |