
കൊല്ലം: പാർട്ടി പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ക്രിസ്മസ് കരോളിനെ വർഗീയ കണ്ണോടെ നോക്കി, കടന്നാക്രമണം നടത്തുന്ന സ്ഥിതിയാണ് രാജ്യത്തിന്റെ പലഭാഗത്തുമുള്ളതെന്നും അതിന്റെ ചില പ്രതികരണങ്ങൾ സംസ്ഥാനത്തും ഉണ്ടായെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എല്ലാ ജനവിഭാഗവും ആഘോഷിക്കുന്ന ക്രിസ്മസിനെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ചില സംസ്ഥാന സർക്കാരുകൾ തന്നെ ആഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ക്രിസ്മസ് അവധി പോലും ചില സംസ്ഥാനങ്ങൾ എടുത്തുകളഞ്ഞു. എന്നാൽ ഇത്തരം ആഘോഷങ്ങളിൽ പങ്കുചേരുകയാണ് സി.പി.എം നിലപാടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |