SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.42 PM IST

എ.സുരേഷ് തിരിച്ചെടുക്കില്ല: എം.വി. ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
mv-govindan

പാലക്കാട്: വി.എസ്.അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ.സുരേഷിനെ സി.പി.എമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സുരേഷിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറുതവണ അപ്പീൽ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സി.പി.എം വോട്ടിൽ വിള്ളൽ വീഴില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ചേർത്ത് നിറുത്താൻ നോക്കുമ്പോൾ കോൺഗ്രസിലേക്ക് പോയാൽ എന്തു ചെയ്യുമെന്നും ചോദിച്ചു. നടൻ പ്രേംകുമാർ പാർട്ടി അംഗമല്ല. അദ്ദേഹത്തിന്റെ പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂവെന്ന് വച്ചാൽ എന്ത് ചെയ്യും.

അതേസമയം എ.സുരേഷ് മലമ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വി.ഡി.സതീശൻ നയിക്കുന്ന ജാഥ ഇന്ന് നഗരത്തിലെത്തുമ്പോൾ സുരേഷ് പങ്കെടുക്കും. കെ.പി.സി.സി നേതാക്കൾ എ.സുരേഷുമായി ഇതിനകം ചർച്ച നടത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യു.ഡി.എഫാണ് പറയേണ്ടതെന്ന് സുരേഷ് വ്യക്തമാക്കി.

TAGS: GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY