
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എൻ.ഡി,എയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവാലയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അത്താവാലെയുടെ പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തിന് എതിരെയുമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. കേരളം എന്താണെന്ന് അത്താവാലെയ്ക്ക് അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജമാഅത്തെ വേദിയിൽ മന്ത്രിയും എം.എൽ.എയും പങ്കെടുത്തത് ജമാഅത്തെ ഇസ്ലാമിയുടെ വേദിയാണെന്ന് അറിയാതെയാണെന്നും ഗോവിന്ദൻ പറഞ്ഞു. എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യത്തിന് പിന്നിൽ സി.പി.എം എന്ന ധ്വനി ഉണ്ടാക്കുന്നു. അതിന് തല വച്ചുകൊടുക്കില്ല. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പോകണമെന്നാണ് സി.പി.എം നിലപാടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ പിണറായി എൻ.ഡി.എയ്ക്കൊപ്പം നിൽക്കണം. ഒപ്പ്ം നിന്നാൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും അത്താവാലെ കണ്ണൂരിൽ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിൽ എത്തുമെന്നും അത്താവാലെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |