
തൃശൂർ: ഇന്നും സ്ത്രീകളുടെ വിഷയങ്ങൾ ഏതാനും പുരുഷന്മാർ ചേർന്ന് പാർലമെന്റിൽ തീരുമാനിക്കുന്ന സ്ഥിതിയാണുള്ളതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനിരാജ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന വനിതാ കൺവെൻഷനും അന്താരാഷ്ട്ര വനിതാ ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം രാജ്യത്ത് ഒരിടത്തുമില്ല. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ സ്ത്രീകളുടെ ശബ്ദം ഉയർന്നുവരണമെന്നും അവർ പറഞ്ഞു. കെ.ജി.ഒ.എഫ് സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് കെ.എൽ.സോയ അദ്ധ്യക്ഷയായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി. പ്രദീപ് കുമാർ,മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ,കെ. മല്ലിക,വി.എം. ഹാരിസ്,വി.വി. ഹാപ്പി,റീജ,പി. പ്രിയ,സ്മിത സി. ഫ്രാൻസിസ്,വി. രശ്മി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റായി ആർ. രിജിതയെയും സെക്രട്ടറിയായി പി. പ്രിയയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |