
തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പേരൂർക്കട പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടു വരെ നീണ്ടു. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
