തിരുവനന്തപുരം: പാർട്ടിയുടെ അവസാനവാക്ക് കെ.പി.സി.സി പ്രസിഡന്റെന്നു രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ട് മാസമായി കെ.പി.സി.സി പ്രസിഡന്റ് എല്ലാപേരുമായി ചർച്ച ചെയ്താണു ലിസ്റ്റ് തയ്യാറാക്കായത്. ഇനിയും ചർച്ച വേണമെങ്കിൽ സുധാകരൻ അത് ചെയ്യുമെന്നാണു പ്രതീക്ഷ. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകും.
കെ. മുരളീധരൻ ആരാദ്ധ്യനായ എന്റെ നേതാവ് കെ .കരുണാകരന്റെ മകനാണ്. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട് അതെല്ലാം സംസാരിച്ച് പരിഹരിച്ചിട്ടുണ്ട് പാർട്ടിയുടെ നന്മക്ക് ഞങ്ങൾ ഒറ്റക്കെട്ടാണെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |