തിരുവനന്തപുരം: തന്നെയും പങ്കാളിയായ അജിത്തിനെയും പ്രസംഗത്തിൽ അധിക്ഷേപിച്ചതിന് മന്ത്രി സജി ചെറിയാനെതിരെ ദത്ത് വിവാദത്തിലെ അമ്മ അനുപമ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. മന്ത്രി പ്രസംഗത്തിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അനുപമയ്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാമെന്നാണ് പൊലീസിന്റെ നിലപാട്. കാര്യവട്ടം കാമ്പസിൽ നടത്തിയ പ്രസംഗത്തിൽ, അജിത്ത് രണ്ടോ മൂന്നോ കുട്ടികളുടെ അച്ഛനാണെന്നും സുഹൃത്തിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും പ്രേമിച്ചെന്നും പേരുകൾ പറയാതെയാണ് മന്ത്രി പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട ശേഷം പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയെന്നാണ് ശ്രീകാര്യം പൊലീസ് വിശദീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |