SignIn
Kerala Kaumudi Online
Thursday, 19 September 2024 7.08 PM IST

അക്കാഡമി പുരസ്കാരങ്ങൾ പരിഷ്‌കരിക്കും : മന്ത്രി സജി ചെറിയാൻ

Increase Font Size Decrease Font Size Print Page
saji-cheriyan

തിരുവനന്തപുരം: അക്കാഡമി പുരസ്‌കാരങ്ങളുടെ കാര്യത്തിൽ അടുത്ത തവണ മുതൽ കാലോചിതമായ പരിഷ്‌കരണം ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരത്ത് ഭാരത് ഭവൻ ശെമ്മാങ്കുടി ശ്രീനിവാസ ഓഡിറ്റോറിയത്തിൽ കേരള സാഹിത്യ അക്കാഡയുടെ 2020ലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായി സാംസ്‌കാരിക വകുപ്പ് 'ബാലകേരളം' പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനായി.

അക്കാ‌ഡമിയുടെ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ് ) പെരുമ്പടവം ശ്രീധരന് മന്ത്രി സമ്മാനിച്ചു. സമഗ്രസംഭാവനാ പുരസ്‌കാരം കെ.കെ.കൊച്ച്, കെ.ആർ.മല്ലിക, ചവറ കെ.എസ്.പിള്ള എന്നിവർക്കും അക്കാഡമി അവാർഡുകൾ ഒ.പി.സുരേഷ് (കവിത), ഉണ്ണി.ആർ (ചെറുകഥ), ഡോ. പി സോമൻ (സാഹിത്യ വിമർശനം), ഡോ. ടി.കെ.ആനന്ദി (വൈജ്ഞാനിക സാഹിത്യം), വിധു വിൻസെന്റ് (യാത്രാവിവരണം) എന്നിവരും എൻഡോവ്‌മെന്റ് അവാർഡുകൾ പ്രൊഫ. ജെ പ്രഭാഷ് (ഐ.സി.ചാക്കോ അവാർഡ്), ഡോ. വി ശിശുപാലപ്പണിക്കർ (കെ.ആർ.നമ്പൂതിരി അവാർഡ്) എന്നിവരും ഏറ്റുവാങ്ങി. പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണ 16ന് തൃശൂരിൽ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAJI CHERIYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.